സാഹസിക സവാരിക്ക് പുതിയ ബൈക്കുമായി സുസുകി

Posted on: September 3, 2020 4:39 pm | Last updated: September 3, 2020 at 4:42 pm

റോം | സാഹസിക സവാരി സീരീസില്‍ പുതിയ ഇരുചക്ര വാഹനവുമായി സുസുകി. ഓഫ് റോഡ് സവാരിക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്ന തരത്തില്‍ സുസുകി വി സ്റ്റോം 1050 എക്‌സ്ടി എന്ന ബൈക്കാണ് ഇറക്കിയത്. ഇറ്റലിയിലായിരുന്നു പുറത്തിറക്കല്‍ ചടങ്ങ്.

ഓഫ്‌റോഡിനുള്ള വിവിധ ആക്‌സസറികള്‍ ഫാക്ടറി തന്നെ നല്‍കും. അതിനാല്‍ ഷോറൂമില്‍ നിന്ന് നേരിട്ട് ഓഫ്‌റോഡ് സവാരിക്ക് പോകാം. സ്റ്റര്‍ഡി ബാഷ് പ്ലേറ്റ്, എന്‍ജിന്‍ ഗാര്‍ഡ്‌സ്, ക്രമീകരിക്കാവുന്ന ഫൂട്ട്‌പെഗ്, വലിയ പെട്ടികൾ എന്നിവയുമുണ്ട്.

1037 സിസിയാണ് ബൈക്കിന്റെ കരുത്ത്. ഫോര്‍ സ്‌ട്രോക്ക്, ലിക്വിഡ് കൂള്‍ഡ്, 90 ഡിഗ്രി വി-ട്വിന്‍ തുടങ്ങിയവ മറ്റ് സവിശേഷതകളാണ്. അലുമിനിയത്തിന്റെ എന്‍ജിന്‍ ബാഷ് പ്ലേറ്റ് പാറക്കല്ല്, മറ്റ് തടസ്സങ്ങള്‍ എന്നിവയില്‍ നിന്ന് എന്‍ജിന് സംരക്ഷണം നല്‍കുന്നു. 15,390 യൂറോ (13.31 ലക്ഷം രൂപ) ആണ് വില. ഇന്ത്യയിലെ ലഭ്യതയെ സംബന്ധിച്ച് സുസുകി വ്യക്തമാക്കിയിട്ടില്ല.

ALSO READ  ഹോണ്ട സി ബി ആര്‍ 600 ആര്‍ ആര്‍ ജപ്പാനില്‍ ഇറക്കി