തച്ചങ്കരി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എം ഡിയായി നിയമിതനായി

Posted on: September 3, 2020 4:26 pm | Last updated: September 3, 2020 at 4:26 pm

തിരുവനന്തപുരം | ഡി ജി പിയായി സ്ഥാനക്കയറ്റം ലഭിച്ച ടോമിന്‍ ജെ തച്ചങ്കരി കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ എം ഡിയായി നിയമിതനായി. നിലവില്‍ ക്രൈം ബ്രാഞ്ച് മേധാവിയായിരുന്നു തച്ചങ്കരി. റോഡ് സേഫ്റ്റി കമ്മീഷണറായ എന്‍ ശങ്കര്‍ റെഡ്ഢി വിരമിച്ച ഒഴിവിലാണ് തച്ചങ്കരിക്ക് ഡി ജി പി പദവി ലഭിച്ചത്. കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ പോലീസ് മേധാവിയായി തച്ചങ്കരി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കണ്ണൂര്‍ റേഞ്ച് ഐ ജി, പോലീസ് ഹെഡ് ക്വാട്ടേഴ്‌സ് എ ഡി ജി പി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, ഫയര്‍ ഫോഴ്‌സ് മേധാവി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. വിവിധ പൊതു മേഖലാ സ്ഥാപനങ്ങളുടെ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

മൂന്നു വര്‍ഷത്തെ കാലാവധിയാണ് തച്ചങ്കരിക്ക് സര്‍വീസില്‍ ഇനി ബാക്കിയുള്ളത്.