കൊവിഡ് കാലത്തെ ചിന്തകള്‍; പ്രോസ്പെക്ട് മാഗസിന്‍ സര്‍വേയില്‍ മന്ത്രി ശൈലജ ഒന്നാമത്

Posted on: September 3, 2020 3:47 pm | Last updated: September 3, 2020 at 3:47 pm

ന്യൂഡല്‍ഹി | കൊവിഡ് കാലത്തെ ഉയര്‍ന്ന ചിന്തകരെ കണ്ടെത്തുന്നതിന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രോസ്പെക്ട് മാഗസിന്‍ നടത്തിയ സര്‍വേയില്‍ ഒന്നാമതെത്തി ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് കാലത്തെ ചിന്തകളെ പ്രായോഗികമാക്കുന്നതില്‍ വഹിച്ച നേതൃത്വവും വൈദഗ്ധ്യവും പരിഗണിച്ചാണ് ബഹുമതി. വിഷയത്തില്‍ മികവു പ്രകടിപ്പിച്ച 50 പേരില്‍ നിന്നാണ് ശൈലജ തിരഞ്ഞെടുക്കപ്പെട്ടത്.

ന്യൂസിലാന്‍ഡ് പ്രധാന മന്ത്രി ജസീന്താ അര്‍ഡേനെ പിന്തള്ളിയാണ് ശൈലജ നേട്ടം കരസ്ഥമാക്കിയത്.