Connect with us

National

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ എണ്ണക്കപ്പലിന് തീപ്പിടിച്ചു; അണയ്ക്കാന്‍ തീവ്രശ്രമം

Published

|

Last Updated

ന്യൂഡല്‍ഹി | ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്ത് എണ്ണക്കപ്പലിന് തീപ്പിടിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ന്യൂഡയമണ്ട് എണ്ണക്കപ്പലിനാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് തീപ്പിടിച്ചത്. കപ്പലിന്റെ ടാങ്കറില്‍ നിറച്ചും ഇന്ധനമുണ്ടായിരുന്നു. ശ്രീലങ്കന്‍ നാവിക സേനാ വക്താവ് കമാന്‍ഡര്‍ രഞ്ജിത്ത് രജപക്‌സയാണ് വിവരം വെളിപ്പെടുത്തിയത്. ശ്രീലങ്കയുടെ രണ്ട് നാവിക സേനാ കപ്പലുകളും ഒരു വ്യോമസേനാ വിമാനവും രക്ഷാപ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുകയാണ്. തീയണയ്ക്കാന്‍ തീവ്രശ്രമമാണ് നടക്കുന്നത്.

കുവൈത്തിലെ മിന അല്‍ അഹമദി തുറമുഖത്തു നിന്ന് ഇന്ത്യയിലെ പാരാദ്വീപ് തുറമുഖത്തേക്ക് വരികയായിരുന്ന
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വലിയ ഇന്ധന ടാങ്കറി (വി എല്‍ സി സി)ലാണ് തീപ്പിടിത്തമുണ്ടായത്. ശ്രീലങ്കന്‍ തീരത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെ വച്ചാണ് ടാങ്കര്‍ വഹിച്ചിരുന്ന കപ്പലിന് തീപ്പിടിച്ചതെന്ന് വക്താവ് അറിയിച്ചു. 2.70 ലക്ഷം ടണ്‍ ക്രൂഡോയില്‍ ചരക്കുകപ്പലില്‍ ഉണ്ടെന്നാണ് വിവരം. കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല.