മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം

Posted on: September 3, 2020 9:46 am | Last updated: September 3, 2020 at 11:46 am

കോഴിക്കോട്  |മേപ്പയ്യൂരില്‍ കോണ്‍ഗ്രസ് ഓഫിസിനു നേരെ ആക്രമണം. ഓഫിസിലെ കസേരയും ജനല്‍ചില്ലുകളും അക്രമികള്‍ തകര്‍ത്തു.സംഭവത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

ഇന്നലെ രാത്രി 12 ഓടെയായിരുന്നു ആക്രമണം. 15 അംഗ സംഘമാണ് ഇതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഫര്‍ണിച്ചറടക്കമുള്ളവ തകര്‍ത്തിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.