Connect with us

National

ജെഇഇ-നീറ്റ് പരീക്ഷ എഴുതുന്നവര്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വെ

Published

|

Last Updated

ന്യൂഡല്‍ഹി | ജെഇഇ – നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്കായി റെയില്‍വെ പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. ബീഹാറില്‍ ജെഇഇ- നീറ്റ് പരീക്ഷയെഴുത്തുന്ന വിദ്യാര്‍ഥികള്‍ക്കായാണ് നാല്‍പ്പത് ട്രെയിനുകള്‍ റെയില്‍വേ പ്രഖ്യാപിച്ചത്. ഈ മാസം 15 വരെയാകും സര്‍വീസുകള്‍.

കഴിഞ്ഞ ദിവസം മുംബൈയിലും പരീക്ഷയെഴുതുന്നവര്‍ക്കായി പ്രത്യേക സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ പ്രഖ്യാപിച്ചിരുന്നു. ജെഇഇ, നീറ്റ് പരീക്ഷകള്‍ക്ക് പുറമേ, നാഷണല്‍ ഡിഫന്‍സ് അക്കാദമിയുടെ പ്രവേശന പരീക്ഷ എഴുതുന്നവര്‍ക്കും സര്‍വീസ് ഉപകരിക്കുമെന്ന് റെയില്‍വേ വ്യക്തമാക്കി. സെപ്റ്റംബര്‍ 13-നാണ് നീറ്റ് പരീക്ഷ.

അതേസമയം ജെഇഇ – നീറ്റ് പരീക്ഷ നടത്തിപ്പിനായി ആരോഗ്യമന്ത്രാലയം മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പരീക്ഷക്കായി എത്തുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മാസ്‌കും സാനിറ്റൈസറും ലഭ്യമാക്കണമെന്ന് ആരോഗ്യമന്ത്രാലയം നിര്‍ദേശിക്കുന്നു.