ഓപോ എഫ്17, റെഡ്മി 9എ ഇന്ത്യന്‍ വിപണിയില്‍

Posted on: September 2, 2020 8:49 pm | Last updated: September 2, 2020 at 8:49 pm

ന്യൂഡല്‍ഹി | ഓപോ എഫ്17 പ്രോ, എഫ്17ഉം റെഡ്മി 9എയും ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പനക്കെത്തി. ക്വാഡ് റിയര്‍ ക്യാമറ, 30 വാട്ട് അതിവേഗ ചാര്‍ജിംഗ്, ഡുവല്‍ സെല്‍ഫി ക്യാമറ തുടങ്ങിയവയാണ് ഓപോ എഫ് 17ന്റെയും പ്രോയുടെയും പ്രധാന സവിശേഷതകള്‍.

8ജിബി+128ജിബി വരുന്ന ഓപോ എഫ്17 പ്രോയുടെ വില 22,990 രൂപയാണ്. മാജിക് ബ്ലാക്, മാജിക് ബ്ലൂ, മെറ്റലിക് വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാകും. ഓപോ എഫ്17 പ്രോയുടെ വില കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 4ജിബി+64ജിബി, 4ജിബി+128ജിബി, 6ജിബി+128ജിബി, 8ജിബി+128ജിബി എന്നീ വകഭേദങ്ങളില്‍ എഫ്17 ലഭ്യമാണ്. നേവി ബ്ലൂ, ക്ലാസിക് സില്‍വര്‍, ഡൈനാമിക് ഓറഞ്ച് നിറങ്ങളില്‍ ലഭ്യമാകും. പ്രോ ഈ മാസം ഏഴ് മുതല്‍ വില്‍പ്പനക്കെത്തും. എഫ്17ന്റെ വില്‍പ്പന തീയതി പ്രഖ്യാപിച്ചിട്ടില്ല.

റെഡ്മി 9 സീരിസിലെ മറ്റൊരു ഫോണാണ് റെഡ്മി 9എ. 5000 എം എ എച്ച് ബാറ്ററി, മീഡിയടെക് ഹീലിയോ ജി25 സി ഒ സി തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. 2ജിബി+32ജിബി മോഡലിന് 6,799 രൂപയും 3ജിബി+32ജിബിക്ക് 7,499 രൂപയുമാണ് വില. ഈ മാസം നാലാം തീയതി ഉച്ചക്ക് 12 മുതല്‍ എംഐ.കോം, ആമസോണ്‍, എംഐ ഹോം എന്നിവയില്‍ ലഭിക്കും. 13 മെഗാപിക്‌സല്‍ ആണ് റിയര്‍ ക്യാമറ. സെല്‍ഫി ക്യാമറ അഞ്ച് മെഗാപിക്‌സല്‍ വരും.

ALSO READ  ഷവോമിയുടെ ഈ ഫോണുകളില്‍ നിരോധിത ചൈനീസ് ആപ്പുകള്‍ അണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാം