Connect with us

Kerala

എന്‍കൗണ്ടറില്‍ കൊല്ലാതിരുന്നതിന് ടാസ്‌ക് ഫോഴ്‌സിന് നന്ദി: കഫീല്‍ ഖാന്‍

Published

|

Last Updated

മഥുര | മുംബൈയില്‍ മഥുരയിലേക്ക് കൊണ്ടുപോകുന്നതിനിടെ തന്നെ എന്‍കൗണ്ടറിലൂടെ കൊല്ലാതിരുന്നതിന് സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന് നന്ദിയുണ്ടെന്ന് ഡോ. കഫീല്‍ ഖാന്‍. വീണ്ടും കള്ളക്കേസില്‍ കുടുക്കുമോയെന്ന ഭയമുണ്ട്. ഏതായാലും ജയില്‍ മോചിതനായതില്‍ സന്തോഷം. എന്റെ വാക്കുകള്‍ കലാപത്തെ പിന്തുണ്ക്കുന്നതല്ലെന്ന് വിധിച്ച നീതിന്യായ വ്യസ്ഥയോടും നന്ദിയുണ്ടെന്ന് കഫീല്‍ ഖാന്‍ പറഞ്ഞു. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം എന്‍ ഡി ടി വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാമായണത്തില്‍ രാജാവ് രാജധര്‍മത്തിനായാണ് പോരാടിയതെന്നാണ് വാത്മീകി പറഞ്ഞത്. എന്നാല്‍ ഉത്തര്‍ പ്രദേശില്‍ രാജാവ് രാജധര്‍മമല്ല, കുട്ടികളെ പോലുള്ള പിടിവാശിയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇനി ഏതെങ്കിലും കള്ളക്കേസില്‍ കുടുക്കുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മോചനത്തിന് വേണ്ടി ശബ്ദമുയര്‍ത്തിയ അഭ്യുദയകാംക്ഷികളോട് എപ്പോഴും നന്ദിയുണ്ടായിരിക്കും. ഭരണകൂടത്തിന് ഒരിക്കലും എന്നെ വിട്ടയക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ല. പക്ഷെ നിങ്ങളോരോരുത്തരുടെയും പ്രാര്‍ഥന കൊണ്ടാണ് ഞാന്‍ മോചിതനായതെന്നും അദ്ദേഹം പറഞ്ഞു.

 

Latest