Connect with us

Covid19

ചട്ടങ്ങള്‍ ലംഘിച്ച് ലാലു പ്രസാദ് ജയിലില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നു; ബി ജെ പി

Published

|

Last Updated

പറ്റ്‌ന | ജയിലില്‍ കിടന്ന് ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതായ ആരോപണവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ സുശീല്‍ കുമാര്‍ മോദി. തടങ്കലില്‍ കഴിയുന്ന ലാലുവിനെ 12 പേര്‍ സന്ദര്‍ശിച്ച് ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ ബയോഡാറ്റ കൈമാറുന്നു. ഇത്തരം പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ ജയിലില്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ അനുവദിക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും സുശീല്‍ കുമാര്‍ മോദി അറിയിച്ചു.

എന്നാല്‍ വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് പറഞ്ഞ് ആര്‍ ജെ ഡി നേതൃത്വം തള്ളി. ബി ജെ പിക്ക് ലാലുവിനെ ഭയമാണെന്നും വോട്ടര്‍മാര്‍ക്ക് മുന്നില്‍ ഒന്നും കാണിക്കാനില്ലാത്തത് കൊണ്ടാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നും ആര്‍ ജെ ഡി തിരിച്ചടിച്ചു.
കാലിത്തീറ്റ അഴിമതി കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് വരികയാണ് ലാലു പ്രസാദ് യാദവ്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ജാര്‍ഖണ്ഡിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ചിരുന്ന ലാലുവിനെ സഹായികള്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് അടുത്തിടെ ഒരു ബംഗ്ലാവിലേക്ക് മാറ്റിയിരുന്നു.

Latest