മലപ്പുറത്ത് കൊവിഡ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Posted on: September 2, 2020 9:09 am | Last updated: September 2, 2020 at 10:42 am

മലപ്പുറം | സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അട്ടപ്പാടി ഷോളയൂര്‍ സ്വദേശിനി നിഷ (24) യാണ് മരിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ചികിത്സയിലായിരുന്ന നിഷയെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നെങ്കിലും ജീാവന്‍ രക്ഷിക്കാനായില്ല. വൃക്ക- കരള്‍ സംബന്ധമായ രോഗ ബാധിതയായിരുന്നു നിഷ. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 40 കടന്നു.