നീറ്റ് പരീക്ഷ എഴുതണം; ജാമ്യത്തിന് അപേക്ഷിച്ച് പുല്‍വാമ കേസിലെ പ്രതി

Posted on: September 1, 2020 7:24 pm | Last updated: September 1, 2020 at 7:24 pm

ന്യൂഡല്‍ഹി | നീറ്റ് പരീക്ഷ എഴുതുന്നതിനായി ജാമ്യത്തിന് അപേക്ഷിച്ച് പുല്‍വാമ ഭീകരാക്രമണ കേസിലെ പ്രതി. വൈസുല്‍ ഇസ്‌ലാം എന്നയാളാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. സെപ്തംബര്‍ മൂന്നിനാണ് വൈസുല്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ പട്ടികപ്പെടുത്തിയിട്ടുള്ളത്.

അപേക്ഷയെ എതിര്‍ക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി അഭിഭാഷകന്‍ വിപിന്‍ കല്‍റയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ 15 നാണ് കേസിലെ അടുത്ത വാദം കേള്‍ക്കല്‍.