ശ്രീനഗറില്‍ സി ആര്‍ പി എഫ് മേധാവിയായി വനിതാ ഐ പി എസ് ഓഫീസര്‍

Posted on: September 1, 2020 6:33 pm | Last updated: September 1, 2020 at 6:36 pm

ശ്രീനഗര്‍ | ശ്രീനഗറില്‍ സി ആര്‍ പി എഫ് മേധാവിയായി വനിതാ ഐ പി എസ് ഓഫീസര്‍. തെലങ്കാന കാഡറില്‍ നിന്നുള്ള 1996 ബാച്ച് ഐ പി എസ് ഓഫീസറായ ചാരു സിന്‍ഹയാണ് പദവിയില്‍ നിയമിതയായത്. ശ്രീനഗറിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത സി ആര്‍ പി എഫ് മേധാവിയാകുന്നത്. ജമ്മു കശ്മീര്‍ പോലീസുമായും സൈന്യവുമായും ചേര്‍ന്നാണ് ശ്രീനഗര്‍ സെക്ടറില്‍ അര്‍ധ സൈനിക വിഭാഗം തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത്.

2005-ല്‍ പ്രവര്‍ത്തനം ആരംഭിച്ച സി ആര്‍ പി എഫ് ശ്രീനഗര്‍ സെക്ടറില്‍ ഇതുവരെ ഐ ജി പദവിയില്‍ ഒരു വനിതാ ഉദ്യോഗസ്ഥയെ നിയമിച്ചിട്ടില്ല. നേരത്തെ, നക്സല്‍ ആക്രമണങ്ങള്‍ പതിവായിരുന്ന ബിഹാറില്‍ഐ ജിയായും ചാരു സിന്‍ഹ പ്രവര്‍ത്തിച്ചിട്ടുണ്ട്. പിന്നീട് സി ആര്‍ പി എഫ് ജമ്മു സെക്ടറിന്റെ മേധാവിയായും പ്രവര്‍ത്തിച്ചു.