മത്തായിയുടെ മരണം; കേസന്വേഷണം ഏറ്റെടുത്ത് സി ബി ഐ, മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും

Posted on: September 1, 2020 4:48 pm | Last updated: September 2, 2020 at 8:12 am

തിരുവനന്തപുരം | പത്തനംതിട്ടയിലെ മത്തായിയുടെ മരണത്തില്‍ കേസന്വേഷണം ഏറ്റെടുത്ത് സി ബി ഐ. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സി ജെ എം കോടതിയില്‍ സി ബി ഐ എഫ് ഐ ആര്‍ നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി മത്തായിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യും. ഇതിനായി സര്‍ക്കാരിന് അന്വേഷണ ഏജന്‍സി കത്ത് നല്‍കി.

മത്തായിയുടെത് കസ്റ്റഡി മരണമാണെന്നും ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ചൂണ്ടിക്കാട്ടി ഭാര്യ ഷീബ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി അന്വേഷണം കേന്ദ്ര ഏജന്‍സിക്ക് കൈമാറിയത്. പ്രതികളെ പിടികൂടുന്നതു വരെ മത്തായിയുടെ മൃതദേഹം സംസ്‌ക്കരിക്കില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ, കഴിഞ്ഞ മാസം 28 നാണ് മത്തായിയെ എസ്റ്റേറ്റ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.