Connect with us

Kerala

സംസ്ഥാനത്ത് വീണ്ടും കനത്ത മഴക്ക് സാധ്യത; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ വീണ്ടും കനത്ത മഴ പെയ്‌തേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൊവ്വാഴ്ചയും വ്യാഴാഴ്ചയും ഇടുക്കി, ബുധനാഴ്ച വയനാട്, വെള്ളിയാഴ്ച മലപ്പുറം ജില്ലകളിലാണ് മഴ പെയ്യാനുള്ള സാധ്യത പ്രവചിച്ചിട്ടുള്ളത്. ഇതേ തുടര്‍ന്ന് ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ബുധനാഴ്ച വരെ കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിന് സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ കടലിലിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Latest