5ജി കരുത്തോടെ റിയല്‍മി എക്‌സ്7, പ്രോ വിപണിയില്‍

Posted on: September 1, 2020 3:00 pm | Last updated: September 1, 2020 at 3:00 pm

ബീജിംഗ് | റിയല്‍മി എക്‌സ്7, എക്‌സ്7 പ്രോ എന്നിവ ചൈനീസ് വിപണിയില്‍ ഇറക്കി. സൂപര്‍ഫാസ്റ്റ് ചാര്‍ജിംഗ്, ഉയര്‍ന്ന റിഫ്രഷ് റേറ്റ്, ടച്ച് സാമ്പിളിംഗ് റേറ്റ് സ്‌ക്രീന്‍, 5ജി കണക്ടിവിറ്റി തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍.

റിയല്‍മി എക്‌സ്7ന് 1,799 ചൈനീസ് യുവാന്‍ (ഏകദേശം 19,230 രൂപ) ആണ് വില. 6ജിബി+ 128ജിബിക്കാണ് ഈ വില. 8ജിബി+ 128ജിബിക്ക് 2,399 യുവാനും (25,644 രൂപ) ആകും. നീല, വെള്ള, നീല- പിങ്ക് നിറങ്ങളില്‍ ലഭ്യമാണ്. എക്‌സ്7 പ്രോക്ക് (6ജിബി+ 128ജിബി) 2,199 യുവാനും (23,506 രൂപ), 8ജിബി+ 128ജിബിക്ക് 2,499 യുവാനും (26,713 രൂപ), 8ജിബി+ 256ജിബിക്ക് 3,199 യുവാനും (34,195 രൂപ) ആണ് വില.

ചൈനയില്‍ ഈ മാസം 11 മുതല്‍ ഫോണുകള്‍ ലഭ്യമാകും. അന്താരാഷ്ട്രതലത്തിലുള്ള ലഭ്യത കമ്പനി പ്രഖ്യാപിച്ചിട്ടില്ല. ക്വാഡ് റിയര്‍ ക്യാമറയാണ് ഇവക്കുള്ളത്. പ്രൈമറി ക്യാമറക്ക് 64 മെഗാപിക്‌സല്‍ ഉണ്ട്. സെല്‍ഫി ക്യാമറ 32 മെഗാപിക്‌സല്‍ ആണ്.

ALSO READ  4ജി ഫീച്ചര്‍ ഫോണുമായി നോക്കിയ