സത്യം ജയിച്ചു; ഇനി മുതല്‍ ഒരു കേരള കോണ്‍ഗ്രസ് എം- ജോസ് കെ മാണി

Posted on: September 1, 2020 12:36 pm | Last updated: September 1, 2020 at 5:41 pm

കോട്ടയം | കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടി പേരും രണ്ടില ചിഹ്നം ലഭിച്ചതോടെ സത്യം ജയിച്ചെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. കെ എം മാണിയുടെ ആത്മാവ് ഏറ്റവും സന്തോഷിക്കുന്ന ദിവസമാണിത്. ഇനി മുതല്‍ കേരള രാഷ്ട്രീയത്തില്‍ ഒരു കേരള കോണ്‍ഗ്രസ് മാത്രം. വിധി വന്നതോടെ കേരള കോണ്‍ഗ്ര്‌സ് ജോസ് വിഭാഗം ഇല്ലാതായി. പി ജെ ജോസഫിന്റേത് ഒരു പാര്‍ട്ടിയല്ലാതായി മാറിയിരിക്കുന്നുവെന്നും ജോസ് കെ മാണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിവിപ്പ് ലംഘിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പായി മുന്നണി പ്രവേശനം സംബന്ധിച്ച നിലപാട് പാര്‍ട്ടി കൈക്കൊള്ളും. അതുവരെ സ്വതന്ത്രനായി നില്‍ക്കും. പാര്‍ട്ടി ചീഫ് വിപ്പായി റോഷി അഗസ്റ്റിന്‍ തുടരും. രണ്ടില ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചവര്‍ പാര്‍ട്ടിക്കൊപ്പം മടങ്ങിവരണമെന്നും ജോസ് കെ മാണി അറിയിച്ചു.