എന്‍ ഐ എ സംഘം ഇന്ന് സെക്രട്ടേറിയറ്റില്‍ വീണ്ടുമെത്തും

Posted on: September 1, 2020 9:22 am | Last updated: September 1, 2020 at 11:26 am

തിരുവനന്തപുരം |  സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാനായി എന്‍ ഐ എ സംഘം ഇന്ന് സെക്രട്ടേറിയറ്റിലെത്തും. രാവിലെ പത്തിന് എത്തുന്ന സംഘം സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്ക് തങ്ങള്‍ക്ക് ആവശ്യമുള്ളവ റെക്കോര്‍ഡ് ചെയ്ത് വാങ്ങും. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ 2020 ജൂലൈ 10വരെയുള്ള ദൃശ്യങ്ങള്‍ എന്‍ ഐ എ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഒരു വര്‍ഷത്തെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കുന്നതില്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ പൊതുഭരണ വകുപ്പ് ഉന്നയിച്ചതോടെ ആവശ്യമുള്ള ദൃശ്യങ്ങള്‍ നേരിട്ടെത്തി പരിശോധിക്കാന്‍ എന്‍ ഐ എ തീരുമാനിക്കുകയായിരുന്നു. കേസിലെ പ്രതികള്‍ സെക്രട്ടേറിയറ്റില്‍ എത്തിയിരുന്നോ?. ഉണ്ടെങ്കില്‍ ഏതെല്ലാം ഓഫീസില്‍ അവരെത്തി തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനാണ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നത്.