Connect with us

Covid19

കൊവിഡ് ചികിത്സയിലുള്ള തരുണ്‍ ഗൊഗോയിക്ക് പ്ലാസ്മ തെറാപ്പി നടത്തി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്ക് പ്ലാസ്മ തെറാപ്പി ചികിത്സ നടത്തി. രക്തത്തില്‍ ഓക്സിജന്റെ അളവ് വലിയ തോതില്‍ കുറഞ്ഞതിനെ തുടര്‍ന്നാണ് അടിയന്തര പ്ലാസ്മ തെറാപ്പി. തിങ്കളാഴ്ച രാത്രിയോടെയാണ് ഗുവാഹട്ടി മെഡിക്കല്‍ കോളേജില്‍ പ്ലാസ്മ തെറാപ്പി നല്‍കിയെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ട്വിറ്ററിലൂടെ അറിയിച്ചു.

രാത്രി 11.30 ഓടെ തരുണ്‍ ഗൊഗോയിയുടെ രക്തത്തില്‍ ഓക്സിജന്റെ അളവ് 88 ശതമാനത്തിലേക്ക് എത്തി.തുടര്‍ന്ന് അദ്ദേഹത്തെ പരിശോധിക്കുന്ന ഡോക്ടര്‍മാരുടെ സംഘംപ്ലാസ്മ തെറാപ്പി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. 96 നും 97നും ഇടക്കായി ഇപ്പോള്‍ ഓക്സിജന്‍ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഹിമന്ത ബിശ്വ ശര്‍മ കൂട്ടിച്ചേര്‍ത്തു.

 

 

Latest