Connect with us

National

സോണിയാ ഗാന്ധിയുടെ രാഷട്രീയ പ്രവേശനത്തിന് പിന്നിലും പ്രണാബ്

Published

|

Last Updated

ഇന്ദിരാ ഗാന്ധിയുടെ മനസ്സാക്ഷി സൂക്ഷിപ്പ് കാരനും സഹചാരിയുമായ പ്രണബ് മുഖര്‍ജി തന്നെയാണ് ഇന്ദിരയുടെ മരുമകളെയും രാഷട്രീയത്തിലേക്ക് കൊണ്ടുവന്നതിന്റെ ബുദ്ധി കേന്ദ്രം. രാജീവ് ഗാന്ധിയുടെ മരണശേഷം കോണ്‍ഗ്രസ് പ്രതിസന്ധിയിലായതോടെയാണ് സോണിയെയ രാഷട്രീയത്തിലറക്കാന്‍ പ്രണബ് തീരുമാനിച്ചത്. അതിനായി അദ്ദേഹം പല കരുക്കളും നീക്കിയിരുന്നു. കോണ്‍ഗ്രസിനെ നയിക്കാന്‍ സോണിയ പ്രാപ്തയാണെന്ന് പ്രഖ്യാപിച്ചതും അവരെ കോണ്‍ഗ്രസിന്റെ അധ്യക്ഷപദം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചതും പ്രണബായിരുന്നു. എന്നാല്‍ പ്രണബുമായി സോണിയ പിന്നീട് സ്വരചേര്‍ച്ചയിലായിന്നില്ലെന്നത് ചരിത്രം.

1984ലാണ് സോണിയ രാഷട്രീയത്തിലേക്ക് എത്തുന്നത്. അന്ന് മുതല്‍ അവരുടെ വിശ്വസ്തന്‍ ആയിരുന്നു പ്രണബ് എങ്കിലും പിന്നീട് പ്രധാനമന്ത്രി പദത്തെ ചൊല്ലി ഇരുവരും അകലുകയായിരുന്നു. 1998ല്‍ അന്നത്തെ എ ഐ സി സി പ്രസിഡന്റായിരുന്ന സീതാറാം കേസരിയെ നീക്കിയാണ് സോണിയ സ്ഥാനം ഏറ്റെടുക്കുന്നത്. സോണിയയെ സ്ഥാനം ഏറ്റെടുപ്പിക്കുന്നതിനായി കേസരിക്കെതിരേ പ്രണബ് അടക്കമുള്ളവരാണ് അന്ന് കലാപക്കൊടി ഉയര്‍ത്തിയത്. പ്രധാനമന്ത്രി പദത്തിനായി പ്രണബ് ആഗ്രഹിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ തേടി ആ സ്ഥാനം എത്തിയിരുന്നില്ല. ഇതില്‍ പ്രണബ് അസ്വസ്ഥനായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.

ഇന്ദിരക്ക് ശേഷം പ്രധാനമന്ത്രി പദത്തിലേക്ക് പ്രണബ് മുഖര്‍ജിയെയാവും പരിഗണിക്കുകയെന്ന ശ്രുതിയുണ്ടായിരുന്നുവെങ്കിലും രാജീവ് ഗാന്ധിക്കാണ് നറുക്ക് വീണത്. അതിനിടെയാണ് കോണ്‍ഗ്രസുമായി പിണങ്ങി പ്രണബ് രാഷ്ട്രീയ സമാജ് വാദി പാര്‍ട്ടി എന്ന സംഘടനയുണ്ടാക്കുന്നത്. പിന്നീട് വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി രാജീവ് ഗാന്ധിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. മന്‍മോഹന്‍ മന്ത്രിസഭയിലെ രണ്ടാമാനായിരുന്ന പ്രണബിന്റെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയർന്നിരുന്നുവെങ്കിലും ഇവിടെയും ചില കരുക്കള്‍ വിലങ്ങ് തടിയാകുകയായിരുന്നു.

സോണിയയെ കോണ്‍ഗ്രസിന്റെ പ്രതിസന്ധിഘട്ടത്തില്‍ രാഷട്രീയത്തിലേക്ക് കൊണ്ടുവന്ന പ്രണബിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സോണിയ കൊണ്ടുവരുമെന്ന ധാരണയായിരുന്നു പൊതുവെ. 1996 മുതല്‍ 2012 വരെ രാഷട്രീയ കാലഘട്ടത്തെ കുറിച്ച് പ്രണബ് മുഖര്‍ജിയെഴുതിയ ദ കൊ അലിയേഷന്‍ ഇയേഴ്‌സ് എന്ന പുസ്തകത്തില്‍ ഈ കാര്യങ്ങള്‍ വ്യക്തമായി പറയുന്നുണ്ട്. സോണിയ തന്നെ പ്രധാനമന്ത്രിയാക്കുമെന്നും മന്‍മോഹനെ പ്രസിഡന്റാക്കുമെന്നുമാണ് താന്‍ കരുതിയതെന്നും അദ്ദേഹം പുസ്തകത്തില്‍ തുറന്ന് പറയുന്നു.

സോണിയയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം മിക്കപ്പോഴും അവര്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത് പ്രണബ് മുഖര്‍ജി ഉള്‍പ്പെടെയുള്ളവരോടായിരുന്നു. എന്നാല്‍ ബംഗാളില്‍ നിന്നുള്ള പ്രണബിന്റെ പ്രധാനമന്ത്രി പദത്തിനുള്ള നീക്കത്തിന് മമതയുള്‍പ്പെടയുള്ളവര്‍ തടയുകയായിരുന്നുവെന്ന് അദ്ദേഹം അന്ന് ഉന്നയിച്ചിരുന്നു. പ്രണബിന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പ്രണബ് മുഖര്‍ജി പ്രധാനമന്ത്രിയാകാന്‍ ഏറ്റവും യോഗ്യനായിരുന്നുവെന്ന് മന്‍മോഹന്‍ സിംഗ് തന്നെ പറയുകയുണ്ടായി. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനം തന്റേതായിരുന്നില്ലെന്നും ഇക്കാര്യം പ്രണബിന് അറിയാമായിരുന്നുവെന്നും മന്‍മോഹന്‍ ചടങ്ങില്‍ പറഞ്ഞു. അന്ന് പ്രണബിനെ പ്രധാനമന്ത്രിയാക്കാന്‍ കഴിയാത്തത് കൊണ്ടാവാം അവസാനം അദ്ദേഹത്തിനെ രാഷട്രപതിയാക്കാന്‍ സോണിയ നീക്കം നടത്തിയതെന്നും പറയപ്പെടുന്നു.

അതേസമയം, രാഷട്രപതി ആരാകണമെന്നത് സംബന്ധിച്ച് 2012 ജൂണില്‍ നടന്ന ചര്‍ച്ചയില്‍ രാഷട്രപതിയാകാന്‍ താനാണ് യോഗ്യനെന്ന്‌ന സോണിയ പറഞ്ഞുവെന്നും എന്നാല്‍ യി പി എ ഭരണത്തില്‍ തന്റെ പങ്ക് എടുത്ത പറഞ്ഞ സോണിയ മറ്റൊരു പേര് പറയാന്‍ ആവശ്യപ്പെട്ടുവെന്നും പ്രണബ് പറയുന്നു. ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മറുപടിയാണ് അന്ന് സോണിയയോട് പറഞ്ഞത്. യോഗംപിരിഞ്ഞ ശേഷം മന്‍മോഹന്‍ സിംഗിനെ രാഷട്രപതിയാക്കാനാണ് സോണിയ ആലോചിച്ചതെന്നും അത്തരമൊരു സാഹചര്യത്തിലാണ് തന്നെ പ്രധാന മന്ത്രിയാക്കുമെന്ന ധാരണ തന്റെ മനസ്സിലുണ്ടായതെന്ന് പ്രണബ് പുസ്തകത്തില്‍ പറയുന്നു.

---- facebook comment plugin here -----

Latest