Connect with us

National

മാധ്യമ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം: മൂന്നുപേര്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

ലഖ്നോ | യു പിയില്‍ മാധ്യമപ്രവര്‍ത്തകനായ രത്തന്‍ സിംഗിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഉദയ് സിംഗ് റാണെ, അനില്‍ സിംഗ്, തേജ് ബഹദൂര്‍ സിംഗ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 25,000 രൂപ പരിതോഷികം പ്രഖ്യാപിച്ചിരുന്നു. പ്രതികളില്‍ നിന്നും മാരകയാധുങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. കേസില്‍ പത്ത് പേരെയാണ് പ്രതിചേര്‍ത്തിരിക്കുന്നത്. ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച ബല്ലിയയിലെ ഫഫ്‌ന ഗ്രാമത്തിലെ വീടിന് സമീപത്തു വച്ചാണ് ആക്രമികള്‍ രത്തന്‍ സിംഗിനെ വെടിവച്ചു കൊന്നത്. രത്തന്‍ സിംഗിന്റെ പേരിലുള്ള ഭൂമിയുടെ വില്‍പന സംബന്ധിച്ച് ഒരു സംഘവുമായുള്ള തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തല്‍. എന്നാല്‍ ഇതിനെ തള്ളി രത്തന്‍ സിംഗിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. സംഭവം നടന്നതിന്റെ പിറ്റേന്നു തന്നെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ വീഴ്ച വരുത്തിയതിന് ഒരു പോലീസുകാരനെ പോലീസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഭൂമിതര്‍ക്കമാണ് കൊലപാതകത്തിന് കാരണമെന്ന പൊലീസ് കണ്ടെത്തല്‍ തള്ളി

Latest