Connect with us

National

മധ്യപ്രദേശില്‍ ഒരു മാസം കൊണ്ട് പുതിയ പാലം നിലംപൊത്തി; വെള്ളത്തിലായത് 3.7 കോടി

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച അതേ ദിവസം പാലം തകര്‍ന്നുവീണു. നിശ്ചിത സമയത്തിനും ഒരു മാസം മുമ്പ് നിര്‍മാണം പൂര്‍ത്തിയായ പാലം ഉദ്ഘാടനം ചെയ്തിരുന്നില്ല. ഗ്രാമീണര്‍ ഇത് ഒരു മാസമായി ഉപയോഗിക്കുന്നുണ്ടായിരുന്നു. 3.7 കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മിച്ചത്.

പ്രധാനമന്ത്രിയുടെ ഗ്രാമീണ്‍ സഡക്ക് യോജന (പി എം ജി എസ് വൈ) പ്രകാരമാണ് പാലം നിര്‍മിച്ചത്. ഉദ്ഘാടനത്തിനു മുമ്പേ പാലം തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.സിയോണി ജില്ലയില്‍ വൈന്‍ഗംഗാ നദിക്ക് കുറുകെ നിര്‍മ്മിച്ച പാലത്തിന് 150 മീറ്റര്‍ നീളമാണുണ്ടായിരുന്നത്. കനത്ത മഴക്കിടെ തകര്‍ന്നുവീഴുകയായിരുന്നു.

കനത്ത മഴ വ്യാപക നാശനഷ്ടങ്ങളാണ് മധ്യപ്രദേശില്‍ ഉണ്ടാക്കിയിട്ടുള്ളത്. നര്‍മദ നദി കരകവിഞ്ഞ് ഒഴുകുകയാണ്. നദിയുടെ തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമണുള്ളത്. കഴിഞ്ഞ മാസമാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. 2018 സെപ്റ്റംബര്‍ ഒന്നിന് നിര്‍മാണം തുടങ്ങിയ പാലം 2020 ഓഗസ്റ്റ് 30ന് പൂര്‍ത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നത്.

---- facebook comment plugin here -----

Latest