Techno
എന്‍ എഫ് സി കാര്‍ഡ് പെയ്‌മെന്റ് ഗൂഗ്ള്‍ പേ ഇന്ത്യയിലും കൊണ്ടുവരുന്നു

ന്യൂഡല്‍ഹി | എന്‍ എഫ് സി അടിസ്ഥാനമാക്കിയുള്ള ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ഫീച്ചര്‍ ഗൂഗ്ള്‍ പേ ഇന്ത്യയിലും നടപ്പാക്കുന്നു. നിലവിലെ ബേങ്ക് അക്കൗണ്ട് ഒപ്ഷന് പുറമെയാണിത്. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ വിസാ കാര്‍ഡുകള്‍ ഉപയോഗിക്കാവുന്ന ഫീച്ചറും ഗൂഗ്ള്‍ പേ ഇന്ത്യയില്‍ അവതരിപ്പിക്കും.
കാര്‍ഡ് വിവരങ്ങള്‍ ആപ്പില്‍ നല്‍കുമ്പോള്‍ ലഭിക്കുന്ന ഒ ടി പി ഉപയോഗിച്ച് ഗൂഗ്ള്‍ പേയില്‍ ഡെബിറ്റ്- ക്രെഡിറ്റ് വിവരങ്ങള്‍ ചേര്‍ക്കാം. രജിസ്റ്റര്‍ ചെയ്താല്‍, പ്രത്യേക ടാപ് ആപ്പില്‍ വരികയും എന്‍ എഫ് സി ലഭിക്കുന്ന ഇടങ്ങളില്‍ ഉപയോഗിക്കാനും സാധിക്കും. ഇതിലൂടെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് സ്പര്‍ശിക്കാതെ ഇടപാടുകള്‍ നടത്താം.
നിലവില്‍ ചില ഉപയോക്താക്കള്‍ക്ക് കാര്‍ഡ് സൗകര്യം ഗൂഗ്ള്‍ പേയില്‍ ലഭ്യമാണ്. ഇത് വ്യാപകമാക്കാാണ് നീക്കം. ഗൂഗ്ള്‍ ആപ്പില്‍ ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡ് ചേര്‍ക്കാനുള്ള നടപടിക്രമങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. സെറ്റിംഗ്‌സ് മെനുവിലെ പെയ്‌മെന്റ് മെത്തേഡ്‌സിലാണ് കാര്‍ഡ് വിവരങ്ങള്‍ ചേര്‍ക്കേണ്ടത്. ആക്‌സിസ്, എസ് ബി ഐ ബേങ്കുകള്‍ നല്‍കുന്ന വിസാ കാര്‍ഡുകള്‍ മാത്രമാണ് ഉപയോഗിക്കാനാകുക.