Connect with us

Kannur

മക്കള്‍ക്ക് വിഷം നല്‍കി മാതാവ് ആത്മഹത്യക്കു ശ്രമിച്ചു; രണ്ടര വയസ്സുകാരിയായ മകള്‍ മരിച്ചു

Published

|

Last Updated

പയ്യാവൂര്‍ | കണ്ണൂരില്‍ കടബാധ്യതയെ തുടര്‍ന്ന് മക്കള്‍ക്ക് വിഷം നല്‍കി മാതാവ് ആത്മഹത്യക്കു ശ്രമിച്ചു. സംഭവത്തില്‍ രണ്ടര വയസുകാരി മരിച്ചു. പയ്യാവൂര്‍ ചുണ്ടക്കാട്ടില്‍ അനീഷ്-സ്വപ്ന ദമ്പതികളുടെ മകള്‍ അന്‍സിലയാണ് മരിച്ചത്. മാതാവും മൂത്ത കുട്ടിയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ഐസ്‌ക്രീമില്‍ എലിവിഷം കലര്‍ത്തി മക്കള്‍ക്ക് നല്‍കിയ ശേഷം സ്വപ്‌നയും കഴിക്കുകയായിരുന്നു. സ്വപ്നക്ക് ഒന്നരക്കോടി രൂപയുടെ കടബാധ്യതയുള്ളതായി പോലീസ് പറഞ്ഞു.

Latest