Connect with us

Gulf

സഊദിയും റഷ്യയും തമ്മില്‍ പുതിയ വിസാ നിയമം ഉടന്‍

Published

|

Last Updated

റിയാദ് | സഊദി അറേബ്യയും റഷ്യയും തമ്മില്‍ പുതിയ വിസാ ധാരണാപത്രം ഉടന്‍ നിലവില്‍ വരുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. വിസക്ക് അപേക്ഷ സമര്‍പ്പിക്കുന്ന ഇരു രാജ്യങ്ങളിലേയും പൗരന്മാര്‍ക്ക് ഉടന്‍ തന്നെ വിസ ട്രാക്കു ചെയ്യുന്ന പുതിയ പദ്ധതി നടപ്പിലാക്കും.

ഇതിലൂടെ ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രകള്‍ വേഗത്തിലാവും. പൗരന്മാര്‍ക്ക് കൂടുതല്‍ ലളിതമായ രീതിയില്‍ വിസ ലഭ്യമാവുന്നതോടെ വ്യാപാരവാണിജ്യ ബന്ധങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുമെന്നും സൗഹൃദം കൂടുതല്‍ ദൃഢപ്പെടുമെന്നും വക്താവ് പറഞ്ഞു

ആദ്യ ഘട്ടത്തില്‍ ആറ് മാസത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസകള്‍, ഒരു വര്‍ഷത്തെ ബിസിനസ് വിസകള്‍, ദീര്‍ഘകാല പഞ്ചവത്സര ബിസിനസ് വിസകള്‍ എന്നിവയാണ് നിലവില്‍ വരിക.