National
പുല്‍വാമയില്‍ ഏറ്റ്മുട്ടല്‍; സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍ |ജമ്മുകശ്മീരിലെ പുല്‍വാമ മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ പൊലീസും സുരക്ഷാസേനയും ചേര്‍ന്ന് മൂന്നു ഭീകരരെ വധിച്ചു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് തിരച്ചില്‍ തുടരുന്നതായി കശ്മീര്‍ പോലീസ് അറിയിച്ചു.
അതേ സമയം ജമ്മുകശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ കിലോരയില്‍ ഇന്നലെ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചിരുന്നു. ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടര്‍ന്ന് കരസേനയും സിആര്‍പിഎഫും പോലീസും അടങ്ങുന്ന സംഘം പ്രദേശത്ത് തിരച്ചില്‍ നടത്തി. ഇതിനിടെ സുരക്ഷാ സേനക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. സേന നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്.
---- facebook comment plugin here -----