Connect with us

Gulf

കോവിഡ്-19: സഊദിയിൽ 28 മരണം; 1148 പേർക്ക് രോഗമുക്തി

Published

|

Last Updated

ദമാം | സഊദി അറേബ്യയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 28 പേർ കൂടി മരിച്ചു. 1148 പേർ രോഗമുക്തി നേടിയതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇരുപത്തിനാല് മണിക്കൂറിനിടെ തലസ്‌ഥാനമായ റിയാദിലാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. 12 പേർ, മക്ക 05 , ജിദ്ദ 03,അൽ-ഹുഫൂഫ് 02, അൽ-മുബറസ് 02, മദീന 01, ജിസാൻ 01, അൽ-ഖത്തീഫ് 01, അൽ -ശഖ്‌റ 01 എന്നിവയാണ് മറ്റ് പ്രദേശങ്ങളിലെ കോവിഡ് മരണങ്ങൾ.

രാജ്യത്ത് 312,924 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.  ഇവരിൽ 287,403 ഇതിനകം രോഗമുക്തി നേടിയതോടെ രാജ്യത്തെ രോഗമുക്തരുടെ നിരക്ക് 91.8 ശതമാനമായി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. 21708 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 1576 പേരുടെ നില ഗുരുതരാമായി തുടരുകയാണ്.

രോഗബാധിതരെ കണ്ടെത്തുന്നതിനായി വെള്ളിയാഴ്ച്ച 60,195 കോവിഡ് ടെസ്റ്റുകൾ പൂർത്തിയായതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 49,74,119 ആയി. പുതുതായി രോഗമുക്തി നേടിയവരിൽ 599  പേർ പുരുഷന്മാരും ,470 പേർ സ്ത്രീകളുമാണ്.

മദീന 61, റിയാദ് 61, ജിസാൻ 59, ഹാഇൽ 48, ജിദ്ദ 43,മക്ക 43, ദഹ്റാൻ 36, ബുറൈദ 32, അബൂഅരീഷ് 32, ബിഷ 29,അൽഹുഫൂഫ് 27,സബിയ 27,തബൂക്ക് 26,ഖമീസ് മുശൈത്ത് 25,ദമാം 24,അബഹ 22, അൽമുബറസ് 20, ബൈഷ് 20, യാമ്പു 19, ഉനൈസ 19, ദമദ് 17, സാംത 17, അൽമഖ്‌വാ 16, ത്വായിഫ് 16 എന്നീ പ്രദേശങ്ങളിലാണ് പുതുതായി  രോഗം സ്ഥിരീകരിച്ചത്.

---- facebook comment plugin here -----

Latest