Connect with us

International

വീശിയടിച്ച് ലോറ; അമേരിക്കയില്‍ നാല് മരണം- അരലക്ഷത്തിലധികം വീടുകള്‍ ഇരുട്ടില്‍

Published

|

Last Updated

ടെക്‌സസ് |  ലോറ ചുഴലിക്കാറ്റ് അമേരിക്കന്‍ തീരങ്ങളില്‍ ആഞ്ഞുവീശുന്നു. ഇതുവരെ നാല് പേര്‍ ദുരന്തത്തില്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. മണിക്കൂറില്‍ഡ 150 കിലോ മീറ്റര്‍ വേഗതയിലാണ് ടെക്‌സാസിലും ലൂസിയാനയിലും കാറ്റ് വീശിയടിക്കുന്നത്. കടുത്ത വേലിയേറ്റവും മണ്ണിടിച്ചിലും സംസ്ഥാനത്ത് ഉണ്ടായി.

അരലക്ഷത്തിലധികം വീടുകളില്‍ വൈദ്യുതി മുടങ്ങി. ഒരു വ്യവസായ പ്ലാന്റില്‍ തീപിടിത്തവും ഉണ്ടായി. അതീവ അപകടകരമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയ ചുഴലിക്കാറ്റാണ് ലോറ. വര്‍ഷങ്ങള്‍ക്ക് മുമ്പ് നൂറ്കണക്കിന് പേരുടെ മരണത്തിനിടയാക്കിയ റീത്ത ചുഴലിക്കാറ്റ് അമരിക്കയില്‍ വീശിയടിച്ചിരുന്നു. ഇതിന് സമാനമായ പ്രഹര ശേഷിയുള്ളതാണ് റീത്തയെന്നും കാലാവസ്ഥ മുന്നിറിയിപ്പുണ്ടായിരുന്നു. എന്നാല്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി അഞ്ച് ലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചിരുന്നു.