Covid19
പ്രതിദിന രോഗബാധിതരിൽ ആഗോളതലത്തിൽ ഒന്നാമതെത്തി ഇന്ത്യ; ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 75,759 പേർക്ക്

ന്യൂഡൽഹി| പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ ലോകത്ത് തന്നെ റെക്കോർഡ് വർധനയുമായി ഇന്ത്യ മുന്നിലെത്തിയത് ആശങ്കക്കിടയാക്കുന്നതായി ആരോഗ്യവിദഗ്ധർ. ഇന്നലെ 75,759 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആദ്യമായാണ് ഒരു ദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 33 ലക്ഷം കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,023 പേരാണ് മരിച്ചത്. ഇതോടെ വൈറസ് ബാധിച്ച് ജീവൻ നഷ്ടമായവരുടെ എണ്ണം 60,472 ആയി. രോഗം ബാധിച്ച് നിലവിൽ ചികിത്സയിലുള്ളത് 7,25, 991 പേരാണ്. 25,23,772 പേർ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇന്നലെ വരെ രാജ്യത്ത് 3,85,76,510 സാംപിളുകൾ പരിശോധിച്ചു. ഇന്നലെ മാത്രം 9,24,998 സാംപിളുകളാണ് പരിശോധിച്ചതെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അറിയിച്ചു.
---- facebook comment plugin here -----