Covid19
ജെ ഇ ഇ, നീറ്റ് പരീക്ഷാ നടത്തിപ്പിൽ പുനഃപരിശോധന നടത്തില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി| ജെ ഇ ഇ നീറ്റ് പരീക്ഷകൾ മാറ്റിവെക്കില്ലെന്നും വിദ്യാർഥികൾ പരീക്ഷ നടക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു. കൊറോണവൈറസ് വ്യാപനം തടയാനാവശ്യമായ എല്ലാ സുരക്ഷാ മാർഗനിർദേശങ്ങളും സ്വീകരിച്ച് സെപ്തംബർ ഒന്ന് മുതൽ 13വരെ പരീക്ഷകൾ നടത്തുമെന്ന് സർക്കാർ അറിയിച്ചു.
അതേസമയം, പരീക്ഷകൾ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ ഹരജി നൽകാനാണ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ യോഗതീരുമാനം.
---- facebook comment plugin here -----