Connect with us

Kerala

ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ്; മന്ത്രി എ സി മൊയ്തീന്‍ നിരീക്ഷണത്തില്‍ പോയി

Published

|

Last Updated

തിരുവനന്തപുരം | തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീന്റെ ഓഫീസിലെ എട്ട് ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് മന്ത്രിയും ഓഫീസിലെ മുഴുവന്‍ ജീവനക്കാരും നിരീക്ഷണത്തില്‍ പോയി. ഇന്ന് നടത്തിയ പരിശോധനിലാണ് മന്ത്രിയുടെ ഓഫീസിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. മന്ത്രിക്ക് കൊവിഡ് പരിശോധന നടത്തും. സെക്രട്ടേറിയറ്റ് അനകസ് 1 ലെ അഞ്ചാം നില അടച്ചു.

തിരുവനന്തപുരം ജില്ലയില്‍ അടുത്ത മൂന്ന് ആഴ്ചകളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവുണ്ടായേക്കുമെന്ന് ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നതിനാല്‍ ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest