National
മാസങ്ങളായി താൻ നൽകിയ മുന്നറിയിപ്പ് ആർ ബി ഐ സ്ഥിരീകരിച്ചെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി| കൊവിഡ് കാലത്ത് വൻ സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യത്തെ സമ്പദ്വ്യവസ്ഥ നേരിടുന്നതെന്ന് റിസർവ് ബേങ്ക് ഓഫ് ഇന്ത്യയുടെ മുന്നറിയിപ്പിന് പിന്നാലെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. മാസങ്ങളായി താൻ നൽകിയ മുന്നറിയിപ്പ് ആർ ബി ഐ സ്ഥിരീകരിച്ചു എന്നാണ് അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.
മാധ്യമങ്ങളിലൂടെ ശ്രദ്ധ തിരിക്കുന്ന കേന്ദ്ര സർക്കാറിന്റെ രീതി ഒരിക്കലും ദരിദ്രരെ സഹായിക്കുകയോ സാമ്പത്തിക ദുരന്തം ഇല്ലാതാക്കുകയോ ചെയ്യില്ല. കൂടാതെ സാമ്പത്തികരംഗത്തെ തളർച്ചയിൽ നിന്ന് കരകയറ്റാനുള്ള മാ ർഗവും രാഹുൽ നിർദേശിച്ചു. കടം കൊടുക്കുകയല്ല, മറിച്ച് ജനങ്ങൾക്ക് വേണ്ടി കൂടുതൽ ചെലവഴിക്കുകയാണ് കേന്ദ്രം ചെയ്യേണ്ടതെന്നും വ്യവസായികൾക്ക് നികുതി വെട്ടിക്കുറച്ച് കൊടുക്കയല്ല പാവങ്ങൾക്ക് പണം നൽകുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----