Connect with us

National

നീറ്റും ജി എസ് ടിയും ചർച്ചയാകും; ഏഴ് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് സോണിയാഗാന്ധി

Published

|

Last Updated

ന്യൂഡൽഹി| ജി എസ് ടി, നീറ്റ്, ജെ ഇ ഇ പരീക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ഇന്ന് ചർച്ച നടത്തും. കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് പുറമേ, പശ്ചിമബംഗാൾ, മഹാരാഷ്ട്ര, ഝാർഖണ്ഡ് മുഖ്യമന്ത്രിമാരെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

കോൺഗ്രസ് മുഖ്യമന്ത്രിമാരായ ക്യാപ്റ്റൻ അമരീന്ദർ സിംഗ്(പഞ്ചാബ്) അശോക് ഗെഹ്ലോട്ട്(രാജസ്ഥാൻ),ഭീപേഷ് ബാഗൽ (ഛത്തിസ്ഗഢ്), വി നാരായണ സാമി( പുതുച്ചേരി), മമതാ ബാനർജി(പശ്ചിമബംഗാൾ), ഉദ്ദവ് താക്കറെ(മഹാരാഷ്ട്ര), ഹേമന്ത് സോറൻ(ഝാർഖണ്ഡ്) എന്നിവർ ചർച്ചയിൽ പങ്കെടുക്കും. ഉച്ചക്ക് 2.30നാണ് ചർച്ച.
നാളെ ജി എസ് ടി കൗൺസിൽ യോഗം ചേരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ വിഷയവും പരിഗണിക്കുന്നത്. ജൂലൈയിൽ ജി എസ് ടി വരുമാനം മുൻ വർഷത്തേക്കാൾ 14 ശതമാനം കുറവായിരുന്നുവെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ജൂലൈയിൽ 87,422 കോടിയാണ് ലഭിച്ചത്.

കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നീറ്റ്, ജെ ഇ ഇ പ്രവേശനപരീക്ഷകൾ നടത്തുന്നതിനെതിരെ നിരവധി മുഖ്യമന്ത്രിമാരാണ് രംഗത്തു വന്നിട്ടുള്ളത്. പരീക്ഷ മാറ്റിവെക്കണമെന്ന് കോൺഗ്രസ് നേതൃത്വവും, മഹാരാഷ്ട്ര, പശ്ചിമബംഗാൾ മുഖ്യമന്ത്രിമാരും കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. സെപ്തംബറിൽ പരീക്ഷ നടത്താനാണ് കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം.

താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയും സോറന്റെ നേതൃത്വത്തിലുള്ള ജെ എം എമ്മും അതത് സംസ്ഥാനങ്ങളിലെ കോൺഗ്രസുമായി സഖ്യകക്ഷികളാണ്. അതേസമയം, പശ്ചിമബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചർച്ചയിലെ തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ സാന്നിധ്യം രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നുണ്ട്.

Latest