National
റായ്ഗഡിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 15 ആയി

മുംബൈ| മഹാരാഷ്ട്രയിലെ റായ്ഗഡിൽ കെട്ടിടം തകർന്ന് മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. 75ലധികം പേരെയാണ് ഇതുവരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തിയത്. മുംബൈയിൽ നിന്ന് 170 കിലോമീറ്റർ അകലെയുള്ള മഹാദ് നഗരത്തിലെ അഞ്ച് നില കെട്ടിടം തിങ്കളാഴ്ച വൈകീട്ടാണ് തകർന്നുവീണത്. ഇതുവരെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഏഴ് പുരുഷന്മാരുടെയും എട്ട് സ്ത്രീകളുടെയും മൃതദേഹങ്ങൾ ലഭിച്ചതായി അധികൃതർ അറിയിച്ചു.
അഞ്ച് വയസ്സുള്ള ആൺകുട്ടിയെയും 60 വയസ്സുള്ള സ്ത്രീയെയും ഉൾപ്പെടെ ഒമ്പത് പേരെ അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തിയിരുന്നു. കെട്ടിട ഉടമയും ആർക്കിടെക്ടും ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
---- facebook comment plugin here -----