Connect with us

Kozhikode

'സിവില്‍ സര്‍വീസും സേവനവും' ഡോ. പി ബി സലീമിന്റെ പ്രഭാഷണം വ്യാഴാഴ്ച

Published

|

Last Updated

കോഴിക്കോട് | മര്‍കസു സഖാഫത്തി സുന്നിയ്യ സംഘടിപ്പിക്കുന്ന കോണ്‍ഫോബിയ ഓണ്‍ലൈന്‍ ടോക്ക് സീരീസില്‍ “സിവില്‍ സര്‍വീസ് എന്ന സാമൂഹിക സേവനം” എന്ന ശീര്‍ഷകത്തില്‍ പശ്ചിമ ബംഗാള്‍ ഗവണ്മെന്റ് സെക്രട്ടറിയും മുന്‍ കോഴിക്കോട് ജില്ലാ കലക്ടറുമായ ഡോ. പി ബി സലിം ഐ എ എസ് വ്യാഴാഴ്ച വൈകുന്നേരം 4 മുതല്‍ 6 വരെ പ്രഭാഷണം നടത്തും.

“സൂമി”ല്‍ സംഘടിപ്പിക്കുന്ന വെബിനാറില്‍ ഐ എ എസ് നേടാനുള്ള വഴികള്‍, സിവില്‍ സര്‍വീസ് മേഖലയുടെ പ്രസക്തി തുടങ്ങിയവ അദ്ദേഹം വിശദീകരിക്കും. മര്‍കസ് നോളജ് സിറ്റി ഡയറക്ടര്‍ ഡോ. എ പി മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ആമുഖം അവതരിപ്പിക്കും. ശാസ്ത്രജ്ഞര്‍, അക്കാദമിക വിദഗ്ദര്‍, എഴുത്തുകാര്‍, നയതന്ത്രജ്ഞര്‍ തുടങ്ങിയവരുടെ പ്രഭാഷണങ്ങളും കോണ്‍ഫോബിയ ടോക്ക് സീരീസില്‍ നടക്കും. പരിപാടിയുടെ ലിങ്കിനായി ബന്ധപ്പെടുക : 9526012004, 92074 00086

Latest