Connect with us

National

നീറ്റ് പരീക്ഷ: വിദേശത്ത് നിന്നും എത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശം പുറത്തിറക്കി

Published

|

Last Updated

ന്യൂഡല്‍ഹി | നീറ്റ് പരീക്ഷ എഴുതാന്‍ വിദേശത്തു നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്കുള്ള മാര്‍ഗ നിര്‍ദേശം പുറത്തിറക്കി. നേരത്തെ എത്തിയവര്‍ വീട്ടില്‍ തന്നെ 14 ദിവസം നിരീക്ഷണം പൂര്‍ത്തിയാക്കം. 14 ദിവസത്തിന് മുമ്പ് എത്താന്‍ കഴിയാത്തവര്‍ എത്തുന്ന ദിവസം മുതല്‍ നിരീക്ഷണത്തില്‍ കഴിയണമെന്നും മാര്‍ഗ നിര്‍ദേശത്തിലുണ്ട്.

ഇവര്‍ നിര്‍ദേശിച്ചിട്ടുള്ള പ്രത്യേക വഴിയിലൂടെ പരീക്ഷ കേന്ദ്രത്തില്‍ എത്തണം. ഇവര്‍ക്കായി പ്രത്യേക പരീക്ഷ മുറി ഉണ്ടാകും. ഉടന്‍ മടങ്ങാന്‍ ഉദേശിക്കുന്നവര്‍ ആണെങ്കില്‍ പ്രത്യേക യാത്ര പഥം തിരഞ്ഞെടുക്കണം. മറ്റിടങ്ങളില്‍ സന്ദര്‍ശനം പാടില്ല. കൊവിഡ് ബാധിതര്‍ ആണെങ്കില്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശ പ്രകാരം ചികിത്സ തേടുകയും ഇവര്‍ക്ക് മാത്രമായി ഒരുക്കിയ പ്രത്യേക മുറികളില്‍ പരീക്ഷ ഏഴുതുകയും ചെയ്യാം.

നീറ്റിന് രാജ്യത്തിന് പുറത്ത് പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. സെപ്റ്റംബര്‍ 13ന് പരീക്ഷ നടക്കാനിരിക്കെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ടെസ്റ്റിംഗ് ഏജന്‍സിയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും അറിയിച്ചതിനെ തുടര്‍ന്നായിരുന്നു സുപ്രീം കോടതി തീരുമാനം. അയ്യായിരത്തോളം പ്രവാസി വിദ്യാര്‍ഥികളാണ് നീറ്റ് പരീക്ഷയില്‍ പങ്കെടുക്കാന്‍
അപേക്ഷിച്ചിരിക്കുന്നത്.

Latest