Connect with us

First Gear

ഹോണ്ട സി ബി ആര്‍ 600 ആര്‍ ആര്‍ ജപ്പാനില്‍ ഇറക്കി

Published

|

Last Updated

ടോക്യോ | ഹോണ്ട സി ബി ആര്‍ 600 ആര്‍ ആര്‍ 2021 ബൈക്ക് ജപ്പാനില്‍ പുറത്തിറക്കി. 16.06 ജപ്പാന്‍ യെന്‍ ആണ് വില. ഇന്ത്യയില്‍ 11.37 ലക്ഷം രൂപ വരും.

അതേസമയം, ഈ ബൈക്ക് ജപ്പാനില്‍ മാത്രമാണ് ഇറങ്ങുകയെന്നാണ് സൂചന. ഇന്ത്യയിലോ യൂറോപ്പിലോ ഇറക്കാന്‍ സാധ്യത വളരെ കുറവാണ്. 599 സി സിയാണുണ്ടാകുക. 4 സിലിന്‍ഡര്‍ ലിക്വിഡ് കൂള്‍ എന്‍ജിനായിരിക്കും.

6 സ്പീഡ് ഗിയര്‍ബോക്‌സാണുള്ളത്. സ്ലിപ്പര്‍ ക്ലച്ച്, ക്വിക്ക് ഷിഫ്റ്റര്‍ തുടങ്ങിയവയൊക്കെ പ്രത്യേകതകളാണ്. മണിക്കൂറില്‍ 225 കിലോമീറ്റര്‍ ആണ് പരമാവധി വേഗം.