Kerala
സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്

തിരുവനന്തപുരം | സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപ്പിടിത്തം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഫോറന്‍സിക് സംഘം തീപ്പിടിത്തമുണ്ടായ സ്ഥലം പരിശോധിച്ചിട്ടുണ്ട്. മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഗസ്റ്റ് ഹൗസ് മുറികള്‍ ബുക്ക് ചെയ്തത് രേഖപ്പെടുത്തുന്ന ഫയലുകള്‍ക്കാണ് തീപിടിച്ചതെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
---- facebook comment plugin here -----