Connect with us

National

രഘുവന്‍ഷ് പ്രസാദ് സിംഗ് ജെഡിയുവിലേക്കോ?

Published

|

Last Updated

പട്‌ന| ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആര്‍ജെഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ രഘുവന്‍ഷ് പ്രസാദ് സിംഗ് ജനതാദള്‍(യു)വില്‍ ചേരുന്നതായി അഭ്യൂഹം. രഘുവന്‍ഷിനെ അനുനയിപ്പിക്കുന്നതിനായി ആര്‍ഡെജി നേതാവ് തേജ്‌സ്വി യാദവ് അദ്ദേഹത്തെ ഡല്‍ഹിയിലെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചുവെങ്കിലും ഇരുവരും തമ്മിലുള്ള കൂടികാഴ്ച പരാജയമായിരുന്നു.

പാര്‍ട്ടി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ച നടപടി പിന്‍വലിക്കണമെന്നും പാര്‍ട്ടിയിലേക്ക് മടങ്ങി വരണമെന്നുമുള്ള തേജസ്വി യാദവിന്റെ നിര്‍ദേശത്തെ രഘുവന്‍ഷ് തള്ളികളഞ്ഞു. ജൂണിലാണ് സിംഗ് ആര്‍ജെഡി വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവെക്കുന്നത്. തേജസ്വി യാദവ് പാര്‍ട്ടി എതിരാളിയായിരുന്ന മുന്‍ ലോകജനശക്തി പാര്‍ട്ടി നേതാവ് എം പി രാമ സിംഗിനെ ആര്‍ജിഡിയിലേക്ക് ക്ഷണിച്ചതിനെ തുടര്‍ന്നാണ് രഘുവന്‍ഷ് സിംഗ് രാജിവെച്ചത്.

അതേസമയം, ഇരുവരും തമ്മിലുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ രഘുവന്‍ഷ് ജനതാദള്‍(യു)വിലേക്കാണെന്നുള്ള അഭ്യൂഹം ശക്തമായി. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സിംഗ് ഡല്‍ഹി ആശുപത്രിയില്‍ ചികിത്സയിലാണ്. അദ്ദേഹം ആശുപത്രിയില്‍ നിന്ന് പുരത്തിറങ്ങിയില്‍ ഉടനെ രാഷട്രീയപരമായ പുതിയ നീക്കമുണ്ടാകുമെന്നാണ് സൂചന.

അതേസമയം, പല വിഷയങ്ങളിലും രഘുവന്‍ഷിനെ തേജസ്വി യാദവ് അപമാനിച്ചുവെന്നും അവഹേളിച്ചുവെന്നും ജെഡിയു നേതാവ് രാജീവ് രഞ്ജന്‍ പറഞ്ഞു. ഇരുവരും തമ്മിലുള്ള കൂടികാഴ്ചയിലും സിംഗിനെ വീണ്ടും അപമാനിച്ചു. ആര്‍ജെഡിയിലെ രാഷട്രീയ അന്തരീക്ഷം അദ്ദേഹത്തിന് ഇഷ്ടമല്ലെന്നും രഞ്ജന്‍ കൂട്ടിചേര്‍ത്തു. രഘുവന്‍ഷ് ഉടന്‍ തന്നെ ആര്‍ജെഡി വിടുമെന്നും അദ്ദേഹം ജനതാദള്‍ യു വില്‍ ചേരുമെന്നും രഞ്ജന്‍ കൂട്ടിചേര്‍ത്തു.

അതേസമയം, രഘുവന്‍ഷ് ജെഡിയുവിലേക്ക് പോകില്ലെന്നാണ് ആര്‍ജെഡിയുടെ കണക്ക് കൂട്ടല്‍. രഷുവന്‍ഷ് പ്രസാദ് സിംഗ് സോഷ്യലിസ്റ്റും പാര്‍ട്ടി സ്ഥാപകരില്‍ ഒരാളുമാണ്. സാമൂദായിക ശക്തികള്‍ക്കെതിരേ അദ്ദേഹം എല്ലായിപ്പോഴും പോരാടാറുണ്ട്. ഇത് അദ്ദേഹം അവസാനിപ്പിക്കില്ലെന്ന് തങ്ങള്‍ പ്രതിക്ഷിക്കുന്നു. അദ്ദേഹം ആര്‍ജെഡി വിട്ട് പോകില്ലെന്നും തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും ആര്‍ജെഡി വക്താവ് മൃത്യുഞ്ജയി തിവാരി പറഞ്ഞു.

Latest