Connect with us

Gulf

ഹോപ് പേടകം 10 കോടി കിലോമീറ്റർ പിന്നിട്ടു

Published

|

Last Updated

ദുബൈ | യുഎഇയുടെ ചൊവ്വ ദൗത്യ പേടകമായ ഹോപ് ബഹിരാകാശ കുതിപ്പിൽ പത്തു കോടി കിലോ മീറ്റർ പിന്നിട്ടതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം അറിയിച്ചു.

പേടകം 2021 ഫെബ്രുവരിയിൽ ചൊവ്വയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.ചൊവ്വയിലേക്കുള്ള 49.3 കോടി കിലോമീറ്റർ യാത്രയുടെ 20 ശതമാനമാണ് പിന്നിട്ടത്. അഥവാ യാത്രയുടെ അഞ്ചിലൊന്ന് യാത്ര പൂർത്തിയായി.
ജപ്പാനിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഒരു മാസം മുമ്പാണ് ഹോപ് കുതിച്ചത്.

170 ദിവസത്തിനുള്ളിൽ, ചൊവ്വ ഭ്രമണപഥത്തിലെ പ്രവേശനം ഞങ്ങൾ ആഘോഷിക്കും. ആഗോള ചൊവ്വ ദൗത്യങ്ങളുടെ ചരിത്രത്തിലെ ഒരു നേട്ടമാണിത്. ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.

Latest