Kerala
സൂപ്പര്‍കാറിന്റെ കാര്‍ബണ്‍ ഫൈബര്‍ നിര്‍മിതി പുറത്തിറക്കി മക്ലാരന്‍
ലണ്ടന്‍ | സൂപ്പര്‍കാര്‍ നിര്‍മാതാക്കളായ മക്ലാരന്‍ പുതിയ ഗ്യാസ്- ഇലക്ട്രിക് ഹൈബ്രിഡ് മോഡലിന്റെ കാര്‍ബണ്‍ ഫൈബര്‍ നിര്‍മിതി അവതരിപ്പിച്ചു. പതിറ്റാണ്ടിനിടെയാണ് പുതിയ ഷാസി കമ്പനി ഇറക്കിയത്. വടക്കന്‍ ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് മേഖലയിലാണ് ഷാസി വികസിപ്പിച്ചത്. ഇവിടെ വെച്ച് തന്നെയാണ് ഉത്പാദിപ്പിക്കുക.
അടുത്ത വര്‍ഷമാണ് സൂപ്പര്‍കാര്‍ വിപണിയില്‍ എത്തുക. പൂര്‍ണമായും ഇലക്ട്രിക് സൂപ്പര്‍കാര്‍ നിര്‍മാതാക്കളാകാനാണ് മക്ലാരന്റെ പദ്ധതി.
കൊറോണവൈറസ് വ്യാപനം കാരണം വില്‍പ്പന കുറഞ്ഞതിനാലും ഫോര്‍മുല വണ്‍ റേസിംഗ് നടക്കാത്തതിനാലും വലിയ പ്രതിസന്ധിയിലായിരുന്നു മക്ലാരന്‍ കമ്പനി. ഇതിനെ തുടര്‍ന്ന്, ബഹ്‌റൈന്‍ നാഷനല്‍ ബേങ്കില്‍ നിന്ന് കഴിഞ്ഞ മാസം 150 മില്യന്‍ പൗണ്ട് കടമെടുത്തിരുന്നു.
---- facebook comment plugin here -----


