Kerala
പ്രതിപക്ഷം നിര്‍ഗുണമാണ്; തലച്ചോറിന്റെ അഭാവമുണ്ട്- കെ സുരേന്ദ്രന്‍

തിരുവനന്തപുരം | കോണ്‍ഗ്രസ് നയക്കുന്ന കേരളത്തിലെ പ്രതിപക്ഷത്തിന് സര്‍ക്കാറിനെ നേിടാന്‍ ത്രാണിയില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്‍ര് ക സുരേന്ദ്രന്‍. ഇന്നലെ നടന്ന നിയമസഭാ സമ്മേളനവും അവിശ്വാസ പ്രമേയ ചര്‍ച്ചയും വെറും പ്രഹസനമായിരുന്നു. പ്രതിപക്ഷത്തന്റെ തലച്ചോറിന്റെ അഭാവമുണ്ട്. നിര്‍ഗുണമായിരുന്നു അവര്‍. യുദ്ധത്തില്‍ സര്‍ക്കാറിനെ സഹായിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതന്നെും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
ഇവിടെ നടക്കുന്നത് ചക്കളത്തി പോരാട്ടമാണ്. രാവിലെ കല്യാണം വൈകിട്ട് മൊഴിചൊല്ലല്‍ എന്നത് പോലെയായിരുന്നു ഇന്നലെ പ്രതിപക്ഷം. രാവിലെ വിമാനത്താവള പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. പിന്നീട് അവിശ്വാസ വോട്ട് രേപ്പെടുത്തി. പിണറായിയുടെ ഐശ്വര്യമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെന്നും സുരേന്ദ്രന്‍ പരഹിസിച്ചു.
ഇന്നല നടന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സ്വര്‍ണക്കടത്തിലോ, അഴിമതിയിലോ, ലൈഫ് മിഷന്‍ ചട്ടലംഘനം സംബന്ധിച്ചോ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. മന്ത്രി കെ ടി ജലീലിന്റെ പൊള്ളയായ വിശദികരണം മുഖ്യമന്ത്രി ആവര്‍ത്തിക്കുകയായിരുന്നു. മുഖ്യമന്ത്രി പ്രശ്‌നങ്ങളെ വര്‍ഗീയവത്കരിക്കുകയാണ് ചെയ്യുന്നത്. അയോധ്യ പ്രശ്‌നം ഉയര്‍ത്തിയത് ഇത് മൂലമാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.