Connect with us

National

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്ന് മരിച്ചവരുടെ എണ്ണം പത്തായി

Published

|

Last Updated

റായ്ഗഡ്| മഹാരാഷട്രയിലെ റായ്ഗഡില്‍ കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം പത്തായി. 60 പേരെ രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു. 20 മണിക്കൂറായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ദേശീയ ദുരന്ത നിവാരണ സേനയുടെ മൂന്ന് സംഘങ്ങളും 12 അഗ്നി ശനമ സേനാ സംഘവും സ്ഥലത്തെത്തി. 10 വര്‍ഷത്തെ പഴക്കമുള്ള അഞ്ച് നില കെട്ടിടമാണ് തകര്‍ന്നത്. ഈ കെട്ടിടത്തില്‍ 45 ഫഌറ്റുകളാണുണ്ടായിരുന്നത്.


അതേസമയം, കെട്ടിടം തകര്‍ന്ന സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ഗഡില്‍ കെട്ടിടം തകര്‍ന്ന വാര്‍ത്തയില്‍ അതീവ ദുഖിതനാണ്. പരുക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെ. ഇപ്പോള്‍ എന്റെ ചിന്ത പ്രയിപ്പെട്ടവരെ നഷ്ട്ടപ്പട്ട കുടുംബത്തെ ഓര്‍ത്താണ്. ദോശീയ ദുരന്ത നിവാരണ സേന സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അതേസമയം, സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

അതേസമയം, സംഭവ സ്ഥലം ഇന്നലെ മന്ത്രി ആദിത്യ താക്കറെയും ഏക്‌നാഥ് ഷിന്‍ഡെയും സന്ദര്‍ശിച്ചിരുന്നു. അതേസമയം, കെട്ടിടത്തിന്റെ കരാറുകാരന്‍ യൂനുസ് ഷെയ്ഖ്, ആര്‍ക്കിട്കച്ചര്‍ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. ദുരന്തത്തിന്റെ ഉത്തരവാദി കോണ്‍ട്രാക്ടറാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇതില്‍ പങ്കുണ്ട്. ഉത്തരവാദികള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഷിന്‍ഡെ അറിയിച്ചു.

---- facebook comment plugin here -----

Latest