Connect with us

Covid19

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

Published

|

Last Updated

ആലപ്പുഴ |  സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയിലേക്ക് ഒരാള്‍കൂടി. കഴിഞ്ഞ ദിവസം മരിച്ച ആലപ്പുഴ കൃഷ്ണപുരം സ്വദേശി മോഹനനാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. 60 വയസ്സായിരുന്ന മോഹനന്റെ മരണ ശേഷം സ്രവം പരിശോധനക്ക് അയക്കുകയായിരുന്നു. തുടര്‍ന്നാണ് രോഗം സ്ഥിരീകരിച്ചത്.  അദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന നടപടി ജില്ലാ ഭരണകൂടം ആരംഭിച്ചു.

കഴിഞ്ഞ രണ്ട് ദിവസത്തിനിടയിസല്‍ അഞ്ച് മരണമാണ് ആലപ്പുഴയയിലുണ്ടായി. ഇന്നത്തെ മരണത്തോടെ കൊവിഡ് ബാധിച്ച് ആലപ്പുഴയില്‍ ജീവന്‍ പൊലിഞ്ഞവരുടെ എണ്ണം 22 ആയി.

 

Latest