Connect with us

First Gear

നിശബ്ദ സ്റ്റാര്‍ട്ടിംഗുമായി ടി വി എസ് ജൂപിറ്റര്‍ വിപണിയില്‍

Published

|

Last Updated

ചെന്നൈ | ജൂപിറ്റര്‍ ഇസഡ് എക്‌സ് ഡിസ്‌ക് മോഡല്‍ വിപണിയില്‍ ഇറക്കിയതായി ടി വി എസ് അറിയിച്ചു. പരിഷ്‌കരിച്ച ഐ- ടച്ച് സ്റ്റാര്‍ട്ട് സംവിധാനത്തോടെയാണ് ഈ മോഡല്‍ ഇറക്കിയത്. നിശബ്ദ സ്റ്റാര്‍ട്ടിംഗ് നല്‍കുന്നതാണ് ഈ സംവിധാനം.

സ്റ്റാര്‍ട്ട് ചെയ്യുമ്പോഴുള്ള പരുക്കന്‍ ശബ്ദം ഇതിലുണ്ടാകില്ല. മാത്രമല്ല ഇന്‍സ്റ്റന്റ് ഇഗ്നിഷന്‍ ആയിരിക്കും. നഗരത്തിരക്കുകളില്‍ ഇടക്കിടെ സ്റ്റാര്‍ട്ട് ചെയ്യുന്നത് ഇനി എളുപ്പമാകും. മാത്രമല്ല, ദീര്‍ഘകാല ബാറ്ററിക്കും ഇത് പ്രയോജനം ചെയ്യും.

ഹാന്‍ഡില്‍ ലോക്ക്, സീറ്റ് ലോക്ക്, ഇന്ധന ടാങ്ക് ക്യാപ് തുടങ്ങിയവയൊക്കെ ഒറ്റ കീഹോളിലാണ്. ഡിസ്‌ക് ബ്രേക്കുമുണ്ട്. 69,052 രൂപയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. എല്‍ ഇ ഡി ഹെഡ്‌ലാംപ്, മൊബൈല്‍ ചാര്‍ജര്‍, 21 ലിറ്റര്‍ സ്‌റ്റോറേജ് തുടങ്ങിയവയുമുണ്ടാകും.

Latest