Connect with us

Pathanamthitta

പത്തനംതിട്ടയിൽ ഇന്ന് കൊവിഡ് ബാധ ആറ് പേർക്ക്; 34 രോഗമുക്തർ

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയിൽ ഇന്ന് ആറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 34 പേർ കൂടി രോഗമുക്തരായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരെല്ലാം  സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.

ജില്ലയിൽ ഇതുവരെ ആകെ 2608 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1447 പേർ സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊവിഡ്-19 മൂലം ജില്ലയിൽ ഇതുവരെ 12 പേർ മരണമടഞ്ഞു. കൂടാതെ കൊവിഡ് ബാധിതനായ 2 പേർ ക്യാൻസർ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരണമടഞ്ഞിട്ടുണ്ട്.ജില്ലയിൽ ഇന്ന് 34 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 1991 ആണ്. പത്തനംതിട്ട ജില്ലക്കാരായ 603 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 586 പേർ ജില്ലയിലും, 17 പേർ ജില്ലക്ക് പുറത്തും ചികിത്സയിലാണ്.

ഇന്നത്തെ രോഗബാധിതരുടെ വിവരങ്ങൾ

1) പന്തളം, കുരമ്പാല സ്വദേശിനി ശ്രീമതി.മിനാക്ഷിയമ്മ (67) 23.08.2020-ന് ഉച്ചയ്ക്ക് 1.30-ന് മരണമടഞ്ഞു. 17.08.2020 മുതൽ പന്തളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ചികിത്സയുടെ ഭാഗമായി നടത്തിയ സ്രവ പരിശോധനയിൽ കോവിഡ്-19 സ്ഥിരീകരിച്ചു. പ്രസ്തുത ആശുപത്രിയിൽ വച്ചുതന്നെ മരണമടയുകയും ചെയ്തു.
2) തുവയൂർ സൗത്ത് സ്വദേശിനി (68). മുൻപ് രോഗബാധിതയായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.
3) പരുമല സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകൻ (25). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.
4) മാമ്മൂട് സ്വദേശി (56). മുൻപ് രോഗബാധിതനായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.
5) വളളിക്കോട് സ്വദേശിനി (44). മുൻപ് രോഗബാധിതയായ വ്യക്തിയിൽ നിന്നും രോഗം സ്ഥിരീകരിച്ചു.
6) കോയിപ്രം സ്വദേശിനി (28). ഒന്നര വർഷമായി മലപ്പുറത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നു. അവിടെ വച്ച് രോഗം സ്ഥിരീകരിച്ചു. ടി. ആശുപത്രിയിൽ ചികിത്സയിലാണ്.

 

പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 155 പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 110 പേരും, അടൂർ ജനറൽ ആശുപത്രിയിൽ 10 പേരും, റാന്നി മേനാംതോട്ടം ഇഎഘഠഇയിൽ 69 പേരും, പന്തളം അർച്ചന ഇഎഘഠഇയിൽ 21 പേരും, കോഴഞ്ചേരി മുത്തൂറ്റ് നഴ്സിംഗ് കോളേജ് ഇഎഘഠഇയിൽ 236 പേരും എെസൊലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 28 പേർ എെസൊലേഷനിൽ ഉണ്ട്.ജില്ലയിൽ ആകെ 629 പേർ വിവിധ ആശുപത്രികളിൽ എെസോലേഷനിൽ ആണ്.ഇന്ന് പുതിയതായി 6 പേരെ എെസൊലേഷനിൽ പ്രവേശിപ്പിച്ചു.

ജില്ലയിൽ 6898 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. വിദേശത്തുനിന്നും തിരിച്ചെത്തിയ 1380 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 1869 പേരും നിലവിൽ നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 64 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 107 പേരും ഇതിൽ ഉൾപ്പെടുന്നു.ആകെ 10147 പേർ നിരീക്ഷണത്തിലാണ്.

ജില്ലയിൽ വിവിധ പരിശോധനകൾക്കായി ഇതുവരെ ശേഖരിച്ച സാമ്പിളുകൾ
ക്രമ
നമ്പർ പരിശോധനയുടെ പേര് ഇന്നലെ വരെ ശേഖരിച്ചത് ഇന്ന് ശേഖരിച്ചത് ആകെ
1 ദൈനംദിന പരിശോധന (ഞഠജഇഞ ഠല)െേ 48906 840 49746
2 ട്രൂനാറ്റ് പരിശോധന 1393 42 1435
3 റാപ്പിഡ് ആന്റിജൻ 10215 891 11106
4 റാപ്പിഡ് ആന്റിബോഡി 485 0 485
ആകെ ശേഖരിച്ച സാമ്പിളുകൾ 60999 1773 62772

കൂടാതെ ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്ന് ഇന്ന് 644 സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.

ജില്ലയിൽ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.46 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 4.09 ശതമാനമാണ്.

ജില്ലാ മെഡിക്കൽ ആഫീസറുടെ കൺട്രോൾ റൂമിൽ 49 കോളുകളും, ജില്ലാ ദുരന്തനിവാരണ വിഭാഗത്തിന്റെ കൺട്രോൾ റൂമിൽ 76 കോളുകളും ലഭിച്ചു.ക്വാറനൈ്റനിലുളള ആളുകൾക്ക് നൽകുന്ന സൈക്കോളജിക്കൽ സപ്പോർട്ടിന്റെ ഭാഗമായി ഇന്ന് 1560 കോളുകൾ നടത്തുകയും, 14 പേർക്ക് കൗൺസലിംഗ് നൽകുകയും ചെയ്തു.

Latest