Connect with us

Business

മാക്‌സ് ലൈഫില്‍ നിന്ന് വാങ്ങുന്ന ഓഹരികളുടെ എണ്ണം കുറച്ച് ആക്‌സിസ് ബേങ്ക്

Published

|

Last Updated

ബെംഗളൂരു | മാക്‌സ് ലൈഫ് ഇന്‍ഷ്വറന്‍സിന്റെ 17 ശതമാനം ഓഹരികളാണ് വാങ്ങുകയെന്ന് ആക്‌സിസ് ബേങ്ക്. നേരത്തേ 29 ശതമാനം വാങ്ങുമെന്ന് ബേങ്ക് അറിയിച്ചിരുന്നു. ഏപ്രിലിലാണ് കരാര്‍ പ്രഖ്യാപിച്ചിരുന്നതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മാക്‌സ് ലൈഫില്‍ ഏതാനും ഓഹരികള്‍ നിലവില്‍ ആക്‌സിസ് ബേങ്കിനുണ്ട്. കരാറിന് ശേഷം 18 ശതമാനം പലിശ ബേങ്ക് സ്വന്തമാക്കും. അതേസമയം, കരാറിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

നേരത്തേ മാക്‌സ് ലൈഫ് ഇന്‍ഷ്വറന്‍സില്‍ 30 ശതമാനം വരെ ഓഹരി സ്വന്തമാക്കാനാണ് ആക്‌സിസ് ബേങ്ക് പദ്ധതിയിട്ടിരുന്നത്. 15.90 ബില്യന്‍ രൂപ വരുന്നതാണിത്.

Latest