Connect with us

Health

എന്താണ് ഷുഗര്‍ ഹാംഗ്ഓവര്‍?

Published

|

Last Updated

മധുരമുള്ള പാനീയങ്ങളോ ഭക്ഷണപദാര്‍ഥങ്ങളോ കഴിച്ച് ഉറങ്ങിയതിന് ശേഷം ഉണരുമ്പോള്‍ സാധാരണയില്‍ കവിഞ്ഞ ക്ഷീണമോ തലവേദനയോട് കൂടിയ മനംപിരട്ടലോ അനുഭവപ്പെടുന്നുണ്ടോ? സംശയിക്കേണ്ട, ഷുഗര്‍ ഹാംഗ്ഓവര്‍ ആണത്. മസ്തിഷ്‌ക മൂടല്‍, തലവേദന, അസ്വസ്ഥത, മനംപിരട്ടല്‍, അലസത തുടങ്ങി സാധാരണ ഹാംഗ്ഓവറിന്റെ എല്ലാ ലക്ഷണങ്ങളും ഷുഗര്‍ ഹാംഗ്ഓവറിനുമുണ്ടാകും.

കേക്ക്, മിഠായി, അപ്പം, പാനീയങ്ങള്‍, ചിപ്‌സ്, പാന്‍കേക്ക്, പാസ്റ്റ തുടങ്ങിയവയില്‍ നിന്നുള്ള സാധാരണ മധുരം ശരീരത്തിലെത്തുമ്പോഴും ഷുഗര്‍ ഹാംഗ്ഓവര്‍ ഉണ്ടാകും. ഡോപാമിന്‍, സെറോടോനിന്‍ എന്നീ ഹോര്‍മോണുകളെയാണ് മധുരം ബാധിക്കുക. മധുരം കഴിക്കുമ്പോഴുള്ള സന്തോഷത്തിനും ആഹ്ലാദത്തിനും കാരണം ഈ ഹോര്‍മോണുകളാണ്.

ഇടക്കിടെ പഞ്ചസാര ശരീരത്തിലെത്തുമ്പോള്‍ ഈ ഹോര്‍മോണുകള്‍ അധികമായി ഉത്തേജിക്കുകയും പഞ്ചസാരക്ക് അടിപ്പെടുകയും ചെയ്യുന്നു. അങ്ങനെ ഹാംഗ്ഓവര്‍ ഉണ്ടാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ധിക്കാനും കുറയാനും ഇത് ഇടയാക്കും.

പ്രമേഹത്തിന് പുറമെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ഇത് ബാധിക്കുമെന്നതാണ് പ്രധാന വെല്ലുവിളി. പ്രതിരോധ സംവിധാനത്തിലെ പോരാളികളെന്നറിയപ്പെടുന്ന രക്തകോശങ്ങള്‍ കുറയും. പഞ്ചസാര ശരീരത്തിലെത്തുമ്പോള്‍ ഈ കോശങ്ങള്‍ 50 ശതമാനം വരെ കുറയാന്‍ ഇടയാക്കും. അഞ്ച് മണിക്കൂര്‍ വരെ ഈ സ്ഥിതിയുണ്ടാകും.

മനപ്രയാസമുണ്ടാക്കുന്ന ഹോര്‍മോണ്‍ ആയ കൊര്‍ട്ടിസോളിനെ പുറത്തുവിടാനും പഞ്ചസാര ശരീരത്തില്‍ കടക്കുന്നതിലൂടെയുണ്ടാകും. സാധാരണ പഞ്ചസാര ശരീരത്തിലെത്തുന്നത് തടയുകയാണ് പ്രധാന പ്രതിരോധ മാര്‍ഗം. നടക്കല്‍ പോലുള്ള വ്യായാമങ്ങളും ചൂടുവെള്ളം കുടിക്കുന്നതും നാരുള്ള ഭക്ഷണം കഴിക്കുന്നതും മറ്റ് പ്രതിരോധ മാര്‍ഗങ്ങളാണ്.

Latest