Connect with us

Business

രാജ്യത്തെ ഡിജിറ്റല്‍ പെയ്‌മെന്റ് 2025ഓടെ മൂന്നിരട്ടിയാകും

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്തെ ഡിജിറ്റല്‍ പെയ്‌മെന്റ് വിപണി 2025ഓടെ മൂന്നിരട്ടിയാകുമെന്ന് റിപ്പോര്‍ട്ട്. 7092 ലക്ഷം കോടി വരെയാകുമെന്നാണ് റെഡ്‌സീര്‍ കണ്‍സള്‍ട്ടിംഗിന്റെ റിപ്പോര്‍ട്ടിലുള്ളത്. 2019- 20 കാലയളവില്‍ ഡിജിറ്റല്‍ പെയ്‌മെന്റ് 2162 ലക്ഷം കോടിയാകും.

നിലവില്‍ 160 ദശലക്ഷം മൊബൈല്‍ പെയ്‌മെന്റ് ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. ഇത് 2025ഓടെ 800 ദശലക്ഷം ആകും. മൊത്തം ഡിജിറ്റല്‍ പെയ്‌മെന്റിന്റെ 3.5 ശതമാനവും അക്കാലയളവില്‍ മൊബൈല്‍ പെയ്‌മെന്റ് ആകും. നിലവില്‍ ഇത് ഒരു ശതമാനമാണ്.

അതേസമയം, വരുമാനം കുറയുമെന്നതിനാല്‍ 2025ഓടെ ചെറുകിട ഇടപാടുകളാണുണ്ടാകുക. കൊവിഡ് കാരണം നിലവില്‍ അവശ്യവസ്തുക്കള്‍ക്കുള്ള ഡിജിറ്റല്‍ പെയ്‌മെന്റ് 75 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.

---- facebook comment plugin here -----

Latest