Connect with us

Techno

ഇതാ, ലോകത്തെ കുഞ്ഞന്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍

Published

|

Last Updated

ടോക്യോ | നിര്‍മിത ബുദ്ധി (എ ഐ), മെഷീന്‍ ലേണിംഗ് (എം എല്‍) എന്നിവയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ എളുപ്പത്തില്‍ നിര്‍വഹിക്കാന്‍ സാധിക്കുന്ന കുഞ്ഞന്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മിച്ച് ജപ്പാന്‍ കമ്പനി. ജപ്പാന്‍ ഇലക്ട്രോണിക്‌സ്- ഐ ടി കമ്പനിയായ എന്‍ ഇ സി ആണ് ഇത് നിര്‍മിച്ചത്.

എന്‍ ഇ സി നിര്‍മിച്ച എസ് എക്‌സ്- ഒറോറ സുബാസ എ ഐ പ്ലാറ്റ്‌ഫോമിന്റെ ഹൃദയഭാഗമാണ് ഈ സൂപ്പര്‍ കമ്പ്യൂട്ടര്‍. എന്‍ ഇ സി വെക്ടര്‍ എന്‍ജിന്‍ പ്രൊസസ്സര്‍ എന്നാണ് പേര്. ഉയര്‍ന്ന പ്രവര്‍ത്തന ശേഷിയും കുറഞ്ഞ ഊര്‍ജോപയോഗവുമാണ് ഇതിന്റെ പ്രത്യേകത.

ചിപ് ഓണ്‍ വാഫര്‍ ഓണ്‍ സബ്‌സ്‌ട്രേറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആറ് എച്ച് ബി എം2 മെമ്മറി മൊഡ്യൂള്‍സ് ഉപയോഗിച്ചാണ് ഈ പ്രൊസസറുള്ളത്. 1.2 ടിബി/ എസ് മെമറി ബാന്‍ഡ് വിഡ്തുമുണ്ട്.

Latest