National
സെറ്റിനുള്ളില്‍ തുപ്പരുത്, മാസ്‌ക് വേണം; സിനിമ- സീരിയല്‍ ഷൂട്ടിങ്ങിന് കേന്ദ്രം പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി

ന്യൂഡല്‍ഹി | കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിനിമ-സീരിയല്‍ ചിത്രീകരണത്തിന് പുതിയ കേന്ദ്ര സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പ്രവേശന കവാടത്തില്‍ ശരീരോഷ്മാവ് പരിശോധന, ആറ് അടി അകലം പാലിക്കല്‍, മാസ്‌ക് തുടങ്ങിയവ പാലിച്ചാവണം ചിത്രീകരണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
മാസ്‌കും സാമൂഹിക അകലവും കര്‍ശനമായി പാലിച്ചാവണം ചിത്രീകരണം. അഭിനേതാക്കള്‍ ഒഴികെ ചിത്രീകരണ സ്ഥലത്തുള്ള ബാക്കിയുള്ളവരെല്ലാം മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. മേക്കപ്പ് കലാകാരന്‍മാരും ഹെയര്‍ സ്‌റ്റൈലിസ്റ്റും പിപിഇ കിറ്റ് ധരിക്കണം.
സെറ്റുകള്‍ മേക്കപ്പ് റൂമുകള്‍, വാനിറ്റി വാനുകള്‍, ശുചിമുറികള്‍ തുടങ്ങിയവ ദിവസവും അണുവിമുക്തമാക്കുക. കൈ കഴുകാനും സാനിറ്റൈസ് ചെയ്യാനുമുള്ള സൈകര്യങ്ങള്‍ ഒരുക്കുക. സെറ്റിനുള്ളില്‍ തുപ്പാന്‍ പാടില്ല. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം തുടങ്ങിയ മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്